ഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം അസ്വഭാവികമെന്ന് ഡല്‍ഹി പോലിസ്. അതേ സമയം മരണകാരണം റേഡിയോ വികിരണശേഷിയുള്ള പൊളോണിയം ഉള്ളില്‍ ചെന്നല്ലെന്ന് പരിശോധനാ ഫലം. അതേസമയം, വിഷം ഉള്ളില്‍ ചെന്ന് തന്നെയാണ് മരണമെന്നും ഓള് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ( എംയിസ് ) വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. റിപ്പോര്‍ട്ട് എംയിസ് അധികൃതര്‍ ഡല്‍ഹി പോലീസിനു കൈമാറി.
പൊളോണിയം ഉള്ളില്‍ ചെന്നാണ് മരണമെന്ന സംശയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്വസ്റ്റിഗേഷനു (എഫ്ബിഐ) ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ പരിശോധന ഫലത്തിലും പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. വിഷം ഉള്ളില്‍ ചെന്നു തന്നെയാണ് മരണമെന്ന ഉറച്ച നിഗമനത്തിലാണ് എംയിസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സുനന്ദയുടേത് സ്വാഭാവിക മരണമല്ല എന്ന് ഉറപ്പിച്ചുപറയാനാകുമെന്ന്ഡല്ഹി പൊലീസ് മേധാവി ബി.എസ് ബാസ്സി പറഞ്ഞു. റിപോര്‍ട് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് ശശി തരൂരിനെ ഒന്നിലധികം തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇനിയും ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന
Discussion about this post