ന്യൂഡൽഹി; ഇസ്ലാം മതവിശ്വാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ഡൽഹിയിൽ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ഡൽഹി കോടതി. തടവിനൊപ്പം മൂന്നു പ്രതികളും 50,000 രൂപ പിഴയടക്കുകയും വേണം. 2018ലായിരുന്നു സംഭവം. മുസ്ലീം യുവതിയെ പ്രണയിച്ചതിനെ തുടർന്നാണ് 23കാരനായ അങ്കിത് സക്‌സേനയെ പെൺകുട്ടിയുടെ മാതാപിതാക്കൾ കൊലപ്പെടുത്തിയത്.
സക്സേനയുടെ കാമുകി ഷെഹ്സാദിയുടെ മാതാപിതാക്കളായ അക്ബർ അലി, ഷഹനാസ് ബീഗം, മാതൃസഹോദരൻ മുഹമ്മദ് സലിം എന്നിവർക്കാണ് ശിക്ഷവിധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി സുനിൽ കുമാർ ശർമയാണ് കേസ് പരിഗണിച്ചത്.
അങ്കിത്തുമായുള്ള മകളുടെ ബന്ധത്തിന് എതിരായിരുന്നു കുടുംബം. പ്രണയത്തിൽ നിന്ന് പിൻമാറാൻ പെൺകുട്ടിയുടെ കുടുംബം പലതവണ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പിൻമാറാൻ ഇരുവരും ഒരുക്കമായിരുന്നില്ല. വാക്കുതർക്കത്തിനൊടുവിൽ അങ്കിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളുടെ പ്രായവും കുറ്റകൃത്യമില്ലാത്ത പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമായി മാറ്റിയത്
Discussion about this post