ന്യൂഡൽഹി:വനിതാ ദിന ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. യുവതികളുടെ ഉയരങ്ങളിലേക്കുള്ള യാത്രയിലെ തടസ്സങ്ങൾ നീക്കാനും അവർക്ക് ചിറകുകൾ നൽകാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ പെൺമക്കൾ കായികരംഗത്തു മുതൽ ശാസ്ത്രരംഗത്തു വരെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലർത്തുകയും രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നു എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
എല്ലാവർക്കും വനിതാ ദിനത്തിൽ എന്റെ ആശംസകൾ. ഇത് നാരീ ശക്തി ആഘോഷിക്കാനുള്ള അവസരമാണ്. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് അതിലെ സ്ത്രീകൾ നടത്തുന്ന പുരോഗതിയാണ്. അവർക്ക് നേരിടേണ്ടി വരുന്ന അവഗണനകൾ ഇല്ലാതാക്കാനും സ്വപ്നങ്ങൾക്ക് ചിറകുപകരാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കാരണം നാളെത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത് അവരിലൂടെയാണ് എന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു.
വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ത്രീശക്തികൾക്ക് ആശംസ അറിയിച്ചിരുന്നു. വിവധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങളെ ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.
Discussion about this post