ന്യൂഡൽഹി: കോടതിക്ക് പുറത്ത് നിന്ന് കേസ് പറഞ്ഞു തീർക്കുന്നതും മധ്യസ്ഥ ശ്രമങ്ങളും ബ്രിട്ടീഷ് നിയമത്തിന്റെ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും ഭാഗമാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈ കോടതി. എന്നാൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടുന്ന പോക്‌സോ കുറ്റകൃത്യങ്ങളിൽ ഇത്തരത്തിലുള്ള ഒരു മധ്യസ്ഥ ശ്രമങ്ങളും ഒതുക്കിതീർക്കലുകളും അനുവദനീയം അല്ല എന്ന് വ്യക്തമാക്കി
തന്റെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തൻ്റെ വേർപിരിഞ്ഞ ഭാര്യയ്ക്കും അവളുടെ സഹോദരനുമെതിരെ പോക്‌സോ നിയമ പ്രകാരം 9 വർഷം മുമ്പ് നൽകിയ പരാതി വീണ്ടും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡൽഹി ഹൈ കോടതി പ്രസക്തമായ നിർദ്ദേശങ്ങൾ നൽകിയത്
“ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, പ്രത്യേകിച്ച് പോക്‌സോ നിയമത്തിന് കീഴിൽ വരുന്ന കേസുകളിൽ, ഒരു തരത്തിലുള്ള മധ്യസ്ഥതയും അനുവദനീയമല്ലെന്ന് ഊന്നിപ്പറയേണ്ടത് അനിവാര്യമാണെന്ന്, ഈ കോടതി, മൃദുവായ ഓർമ്മപ്പെടുത്തലിനുപകരം നിർബന്ധിതമായി ഓർമ്മപ്പെടുത്തുകയാണ് ”
അത്തരം കുറ്റകൃത്യങ്ങളുടെ ഗൗരവവും പ്രാധാന്യവും ഉയർത്തിപ്പിടിക്കുന്നതും , കുറ്റവാളികൾക്ക് ഉചിതമായ നിയമനടപടികളിലൂടെ ശിക്ഷ ലഭിക്കുന്നുണ്ടെന്നും ഇരകൾക്ക് അവർക്ക് അർഹമായ പിന്തുണയും സംരക്ഷണവും നീതിയും ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ് , കോടതി പറഞ്ഞു
Discussion about this post