ഹിജ്റ വര്‍ഷത്തിലെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാൻ (റമദാൻ). ഖുർആൻ അവതരിച്ച മാസത്തിൽ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും വിശ്വാസികള്‍ ഈ മാസത്തിൽ പ്രധാന്യം നൽകുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്‌റും റമദാനിലാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു.
എല്ലാ ഇസ്ലാം മത വിശ്വാസികൾക്കും റംസാൻ വ്രതം എടുക്കാം. സൂര്യോദയത്തിന് മുമ്പ് ഉള്ള സെഹ്‌രി വിരുന്നിന്റെ സമയത്തും സൂര്യാസ്തയത്തിന് ശേഷമുള്ള ഇഫ്താറിലുമാണ് ഭക്ഷണം കഴിക്കുന്നത്. ഒന്‍പത് വയസ് കഴിഞ്ഞ എല്ലാവർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. ഏതാണ്ട് സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകുന്നേരം ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.
ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക് റമദാൻ. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത് ഒഴിവാക്കണം എന്നാണ് വിശ്വാസം. അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം.ഈ സമയത്ത് കള്ളങ്ങൾ പറയുന്നത് ഉൾപ്പടെയുള്ള തെറ്റുകളിൽ നിന്നും സുഖസൗകര്യങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണം. ഈ സമയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളും, ദാന ധർമ്മങ്ങളും ചെയ്യണം. സൂര്യസ്തമയത്തിന് ശേഷമുള്ള ഇഫ്താർ വിരുന്നിന്റെ സമയത്ത് ഈന്തപ്പഴം കഴിച്ചാണ് നോമ്പ് മുറിക്കുന്നത്
Discussion about this post