തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരാശുപത്രികളിലെ രോഗികളിൽ പുതുതായി ലഭ്യമാകുന്ന മരുന്നുകൾ പരീക്ഷിക്കുവാൻ നീക്കം. വിദേശത്തേതടക്കം പുറത്തിറക്കുന്ന പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും ആണ് നടക്കാൻ പോകുന്നത്.
മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ ഉപദേശക സമിതി നയത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇനി മന്ത്രിസഭായോഗത്തിന്റെ അംഗീകാരം വേണം
എന്നാൽ വലിയ ആരോഗ്യ ഭീഷണിയാണ് ഇത്തരത്തിലുള്ള ഒരു നടപടി രോഗികൾക്ക് നൽകാൻ പോകുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് എന്നിവയുടെ നേതൃത്വത്തിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പരീക്ഷണം,. ഐ.സി.എം.ആർ അനുമതിയോടെ എത്തിക്സ് കമ്മിറ്റിയുണ്ടാക്കി ഓരോഘട്ടത്തിലും കർശന പരിശോധന വേണം. ഇത് സംസ്ഥാനത്തിന് നയമുണ്ടാക്കി ചെയ്യാവുന്നതല്ല എന്നാണ് ചട്ടങ്ങൾ,
ഏത് തരത്തിലുള്ള രോഗികളിൽ ആയിരിക്കും മരുന്ന് പരീക്ഷണം നടക്കുക എന്ന് സ്വാഭാവികമായും ഉറപ്പാണല്ലോ. പാവപെട്ട നിർദ്ധനരായ രോഗികൾ തന്നെയായിരിക്കും ഇതിന്റെ ഇര.
അതെ സമയം കൊച്ചിയിലെ ആശുപത്രിയിൽ അമേരിക്കൻ മരുന്ന് പരീക്ഷിച്ചപ്പോൾ, ഈ മരുന്ന് പരീക്ഷണത്തെ തുടർന്ന് 10 പേരും കോഴിക്കോട്ടെ ആശുപത്രിയിൽ 2പേരും കൊച്ചിയിലെ മറ്റൊരാശുപത്രിയിൽ 3പേരും മരിച്ചെന്ന് ചില സ്വകാര്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കൂടാതെ 3 ഡോക്ടർമാരുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ റിസർച്ച് സെന്ററിൽ സ്വിസ് കമ്പനിയുടെ മരുന്നുപരീക്ഷണത്തിനിടെ 3 പേർ മരിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്
Discussion about this post