പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ. നാളെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷപണം. പ്രതിരോധ സാങ്കേതിക വിദ്യമുതല്‍ ബഹിരാകാശത്തെ കലാപരമായ പരീക്ഷണങ്ങള്‍ വരെ നീളുന്നതാണ് ഈ ദൗത്യം. ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന തരത്തില്‍ അത്യാധുനിക ഇമേജിങ് കഴിവുകള്‍ ഉളളതാണ് അന്വേഷ ഉപഗ്രഹം
ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍സ്പെക്ട്രല്‍ ഇമേജിങ് ഉപഗ്രമാണ് ഇഒഎസ് എന്‍1. ഇതിന്റെ കോഡ് നെയിമാണ് അന്വേഷ.മനുഷ്യനേത്രങ്ങള്‍ക്ക് കാണാവുന്നതിലും അപ്പുറത്തേക്ക് കാണുന്ന ഒരു സൂപ്പര്‍ പവര്‍. ലാന്‍ഡ്സ്കേപ്പുകള്‍ പഠിക്കാന്‍ നൂതന സാങ്കേതിക വിദ്യ. അതാണ് ഹൈപ്പര്‍ സ്പെക്ട്രല്‍ റിമോട്ട് സെന്‍സിങ് . ശത്രു സ്ഥാനങ്ങള്‍ കൃത്യമായി മാപ് ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന തരത്തില്‍ അത്യാധുനിക ഇമേജിങ് കഴിവുകള്‍ ഉളളതാണ് അന്വേഷ ഉപഗ്രഹം. ദൃശ്യ പ്രകാശം മുതല്‍ നമുക്ക് കാണാന്‍ കഴിയാത്ത ഇന്‍ഫ്രാറെഡ് കണങ്ങള്‍ വരെ ഇവ പകര്‍ത്തുന്നു.
ഭൂമിയിലുളളതെല്ലാം അതിന്റേതായ രീതിയില്‍ പ്രകാശവുമായി ഇടപഴകുന്നതിനാലാണ് HRS പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ത തരം മണ്ണ്, സസ്യങ്ങള്‍ , അല്ലെങ്കില്‍ മനുഷ്യനിര്‍മിത വസ്തുക്കള്‍ എന്നിവയെപോലും അവയുടെ തിളക്കംകൊണ്ട് തിരിച്ചറിയാന്‍ സാധിക്കും. ഇന്നത്തെ ലോകത്ത് HRS സൈന്യത്തിന് ഒരു രഹസ്യ ആയുധമാണ്. ഗ്രൗണ്ട് മാപ്പിങ് , മറഞ്ഞിരിക്കുന്ന അപകടങ്ങള്‍ കണ്ടെത്തല്‍, ഒരു പ്രഫഷണലിനെപ്പോലെ ആസൂത്രണം ചെയ്യല്‍ എന്നിവയെല്ലാം ഇതിലൂടെ അനായാസം ചെയ്യാന്‍ സാധിക്കും. ഇന്ത്യയുെട അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനൊടൊപ്പം കൃഷി, നഗരഭൂപടം. പരിസ്ഥിതി നിരീക്ഷണം തുടങ്ങിയവയിലും സഹായകമാകും.













Discussion about this post