തെന്നിന്ത്യൻ താരം സാമന്ത രൂത് പ്രഭുവിന്റെ വ്യക്തി ജീവിതവും സിനിമാ ജീവിതവും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സാമന്ത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. താരവും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹവും പിന്നീട് വിവാഹ മോചനവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ മയോസൈറ്റിസ് എന്ന അസുഖം പിടിപെട്ടതും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഫെമിന മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സാമന്തയുടെ രൂപം മാറിയെന്നും അവർ അസുഖ ബാധിതയെ പോലെ ക്ഷീണിച്ചിരിക്കുന്നുവെന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നതും കാണാം. മുമ്പ് സ്റ്റിറോയ്ഡുകൾ കുത്തി വെച്ചതിലൂടെ തന്നെ ചർമത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് സാമന്ത ഇക്കാര്യവും വ്യക്തമാക്കിയത്. ആരാധകരുമായി നടത്തിയ ഒരു ചോദ്യോത്തര വേളയിലാണ് തന്റെ ചർമത്തിന്റെ കാര്യവും സാമാന്ത പറഞ്ഞത്
എന്നാൽ സാമന്ത പുതിയ പ്രോജക്ടുകളുമായി തിരക്കിലാണ്. സിറ്റാഡെൽ എന്ന അമേരിക്കൻ ടി വി സീരീസിന്റെ ഇന്ത്യൻ അഡാപ്‌റ്റേഷൻ സീരിസിൽ അഭിനയിക്കുന്ന തിരക്കിലാണ് സാമന്ത. വരുൺ ധവാൻ, സികന്ദർ ഖേർ, കായ് കായ് മേനോൻ എന്നിവരും ഇന്ത്യൻ സിറ്റാഡെലിൽ സാമന്തയ്‌ക്കൊപ്പം അഭിനയിക്കുന്നു.
മയോസൈറ്റിസിനെതിരെ പോരാടി താൻ തന്റെ കരിയറിലേക്ക് തിരിച്ചു വന്നുവന്നും ഇപ്പോൾ പുതിയ പ്രോജക്ടുകൾ ചെയ്യുന്ന തിരക്കിലാണെന്നും സാമന്ത തന്നെ വ്യക്തമാക്കിയിരുന്നു. അസുഖ ബാധിതയായതിനെ തുടർന്ന് സിനിമകളിൽ നിന്ന് സാമന്ത ഒരു ചെറിയ ഇടവേള എടുക്കുകയും ചെയ്തിരുന്നു. ആരോഗ്യത്തെ കേന്ദ്രീകരിച്ച് ടേക്ക് 20 എന്ന പേരിൽ പുതിയ പോഡ്കാസ്റ്റ് സീരിസും സാമന്ത ആരംഭിച്ചിട്ടുണ്ട്. അതേസമയം സിനിമയിൽ എത്തിയതിന്റെ പതിനാലാം വർഷം അടുത്തിടെയാണ് നടി ആഘോഷിച്ചത്. 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയിൽ എത്തിയത്. തമിഴിൽ ഒരുക്കിയ വിണ്ണെയ് താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് വേർഷനായിരുന്നു ഇത്.
Discussion about this post