തിരുവനന്തപുരം: തന്റെ നീട്ടി വളർത്തിയ മുടി കണ്ട് എസ് എഫ് ഐ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ മകനുമായി തോന്നിയ സാമ്യത്തിൽ ഹൃദയ ഭേദകമായ പോസ്റ്റ് ഇട്ട് എ ബി വി പി സംസ്ഥാന പ്രസിഡന്റ് വൈശാഖ് സദാശിവൻ.
അച്ഛനും അമ്മയും തന്നെ സിദ്ധാർഥിനോട് സാദൃശ്യപ്പെടുത്തുമ്പോൾ എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിപോയെന്നും. കാരണം അവർക്ക് ഓർമ്മ വരുന്നത് ജീവിച്ചിരിക്കുന്ന മകനെയല്ല മറിച്ച് അതിക്രൂരമായി കൊല്ലപ്പെട്ട മകനെ ആയിരുന്നുവെന്നും അതിനാൽ 7 വയസ്സുള്ള കുഞ്ഞിന്റെ പിതാവ് എന്ന നിലയിൽ തന്റെ ഉള്ള് പൊള്ളിപ്പോയെന്നും ഉള്ള ഹൃദയ ഭേദകമായ വൈശാഖിന്റെ പോസ്റ്റ് ഒരല്പം ഞെട്ടലോടെയല്ലാതെ വായിച്ചു തീർക്കാൻ സാധിക്കില്ല.
“സിദ്ധാർത്ഥിന്റെ നീതിയ്ക്കായി, സിദ്ധാർത്ഥിന്റെ നെടുമങ്ങാടുള്ള വസതി മുതൽ സെക്രട്ടേറിയറ്റ് വരെ ABVP സംഘടിപ്പിച്ച “ചലോ സെക്രട്ടേറിയറ്റ് മാർച്ച്” ന്റെ ഭാഗമായി സിദ്ധാർത്ഥിന്റെ അച്ഛനേയും അമ്മയേയും സന്ദർശിച്ചിരുന്നു. എന്റെ നീട്ടി വളർത്തിയ മുടിയും താടിയുമൊക്കെ കണ്ടിട്ടാകും സിദ്ധാർത്ഥിന്റെ അമ്മ ആദ്യം പറഞ്ഞത് എന്നെ കാണാൻ അവരുടെ മകൻ സിദ്ധാർത്ഥിനെ പോലുണ്ട് എന്നാണ്. അത് കേട്ടപ്പോൾ അച്ഛനും അത് ശരി വച്ചു. അദ്ദേഹത്തിനും അങ്ങനെ തോന്നിയെന്നു പറഞ്ഞു. മാത്രമല്ല, കോവിഡ് സമയത്ത് അച്ഛനോടും അമ്മയോടും അനുവാദം വാങ്ങിയ ശേഷം, സിദ്ധാർത്ഥ് മുടി നീട്ടി വളർത്തിയ കാര്യമൊക്കെ അച്ഛൻ സൂചിപ്പിച്ചു.
അമ്മയും അച്ഛനുമൊക്കെ അങ്ങനെ പറയുമ്പോൾ എന്തു പറയണമെന്നറിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. കാരണം എന്നെ കാണുമ്പോൾ അവർക്ക് ഓർമ്മ വരുന്നത് ജീവിച്ചിരിക്കുന്ന സ്വന്തം മകനെയല്ല, മറിച്ച് അതിക്രൂരമായി തല്ലിച്ചതച്ച്, കണ്ഠനാളം ഇടിച്ച് പൊട്ടിച്ച്, ഒരിറ്റു കുടിനീരിറക്കാനാകാതെ, അതിനിഷൂരമായി ആൾക്കൂട്ട വിചാരണയെ തുടർന്ന് കൊല്ലപ്പെട്ട മകനെയാണ്.. 7 വയസ്സുള്ള ഒരു കുഞ്ഞിന്റെ പിതാവ് എന്ന നിലയ്ക്ക്, ആ അച്നമ്മമാരുടെ മാനസികാവസ്ഥ എന്താണെന്ന് ചെറിയ രീതിയിലെങ്കിലും മനസ്സിലാക്കുവാൻ എനിക്ക് സാധിക്കും.. ചില സാദൃശ്യങ്ങൾ, ഓർമ്മകളിലേക്കുള്ള തിരിച്ചു നടത്തം എത്രത്തോളം അവരുടെ ഉള്ളു പൊള്ളിക്കുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.”
അതെ സമയം സ്വന്തം മകൻ നഷ്ടപ്പെട്ടിട്ടും, ആ കഠിന വേദന ഉള്ളിലൊതുക്കി കൊണ്ട് സിദ്ധാർത്ഥന്റെ അച്ഛൻ നടത്തുന്ന നിയമ പോരാട്ടത്തെയും പോസ്റ്റ് പ്രശംസിച്ചു
“പക്ഷേ ഒരു കാര്യം എടുത്തു പറയേണ്ടതാണ്. സ്വന്തം മകനെ നഷ്ടപ്പെട്ടിട്ടും, ഇനിയാർക്കും ഈ ദുർഗതിയുണ്ടാകരുതെന്ന ബോധ്യത്തിൽ സിദ്ധാർത്ഥിന്റെ അച്ഛൻ പ്രകടിപ്പിക്കുന്ന ഒരു നിശ്ചയ ദാർഢ്യമുണ്ട്. ഇന്നിപ്പോൾ സംസ്ഥാന സർക്കാരിനെ കൊണ്ട് CBI അന്വേഷണം സാധ്യമാക്കുന്ന നിലയിൽ വരെ ഈ വിഷയത്തെ കൊണ്ടെത്തിച്ചതിൽ, സ്വന്തം മകന്റെ നീതിക്കു വേണ്ടി അദ്ദേഹം നടത്തുന്ന സന്ധിയില്ലാ പോരാട്ടമുണ്ട്. വളർത്തി വലുതാക്കിയ മകൻ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഉള്ളിലൊതുക്കി, ആ പിതാവ് നടത്തുന്ന പോരാട്ടം, സ്വന്തം മകനു വേണ്ടി മാത്രമല്ല, ഇനിയും കേരളത്തിന്റെ കലാലയങ്ങളിൽ സിദ്ധാർത്ഥുമാർ ആവർത്തിക്കപ്പെടാതിരിക്കാനാണ്. ജനാധിപത്യവും സ്വതന്ത്ര്യവും കടന്നു ചെല്ലാത്ത, ഏകാധിപത്യത്തിന്റെ പ്രാകൃതമായ ആൾക്കൂട്ട വിചാരണക്കോടതികളിൽ നിന്നും കലാലയങ്ങൾ മോചിപ്പിക്കുവാൻ കൂടി വേണ്ടിയിട്ടാണ്.. ”
Discussion about this post