തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെയും ചിത്രങ്ങളുള്ള പുതിയ പോസ്റ്റർ പതിക്കാൻ റേഷൻകട ഉടമകൾ വിസമ്മതിച്ചതോടെയാണ് താലൂക്ക് സപ്ലൈ ഓഫിസർമാർ റേഷനിങ് ഇൻസ്പെക്ടർമാർ വഴി വാക്കാൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
സൗജന്യ റേഷൻ വിതരണം സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിന് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബാനറും സെൽഫി പോയിന്റും സ്ഥാപിക്കാൻ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ നൽകിയ നിർദേശം ‘അൽപത്തം’ എന്ന വിശേഷണത്തോടെ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും തള്ളിയിരുന്നു.
എന്നാൽ എന്തൊക്കെ പോസ്റ്റർ പതിക്കാൻ തയ്യാറല്ല എന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ ഉറച്ച നിലപാട് . വേതനപരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടെടുക്കാത്തതാണു കാരണം. കഴിഞ്ഞ ജനുവരിയിൽ ലഭ്യമാക്കേണ്ട വേതനം വ്യാപാരികൾക്ക് മാർച്ച് രണ്ടാംവാരമായിട്ടും ഇതുവരെ കിട്ടിയിട്ടില്ല . സാഹചര്യം ഇങ്ങനെ ആയിരിക്കെയാണ് ‘അഭിമാനമാണ് നമ്മുടെ പൊതുഭരണം’ എന്ന തലക്കെട്ടോടെ പോസ്റ്ററൊട്ടിക്കണം എന്ന് പറഞ്ഞ് സർക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്
Discussion about this post