മുംബൈ: തായ്‌പേയിലെ വിമാനാപകടത്തില്‍ പരുക്കേറ്റ നേതാജി സുഭാഷ് ചന്ദ്രബോസ് പിന്നീട് ആശുപത്രിയിലാണ് മരിച്ചെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് വെബ് സൈറ്റ് www.bosefiles.info .നാഷനല്‍ ആര്‍മി കേണലായിരുന്ന ഹബീബുര്‍ റഹ്മാന്‍ ഖാനും അദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു.ഇരുവര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നേതാജി മരണമടയുകയായിരുന്നുവെന്ന് ഖാന്‍ അറിയിച്ചിരുന്നെന്ന രേഖയാണ് വെബ്‌സൈറ്റ് പുറത്തുവിട്ടത്.
അഞ്ച് സാക്ഷികളെ ഉദ്ധരിച്ചാണ് നേതാജി വിമാനാപകടത്തില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേതാജിക്കൊപ്പം പ്രവര്‍ത്തിച്ചയാള്‍, രണ്ട് ജാപ്പനീസ് ഡോക്ടര്‍മാര്‍, ഒരു ദ്വിഭാഷി, ഒരു തയ്‌വാന്‍ നഴ്‌സ് എന്നിവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
. തന്റെ മരണം അടുത്തെന്നു മനസ്സിലായ ബോസ് തന്റെ അവസാന സന്ദേശം രാജ്യത്തെ ജനങ്ങളിലെത്തിക്കാന്‍ ഖാനോടു ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി താന്‍ അവസാന നിമിഷം വരെ പോരാടിയിരുന്നു. അതേ കാര്യത്തിനായി ഞാന്‍ എന്റെ ജീവന്‍ വെടിയുകയാണ്. ജനങ്ങളെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുക. അധികം വൈകാതെ ഇന്ത്യ സ്വാതന്ത്ര്യം നേടും എന്നതായിരുന്നു നേതാജിയുടെ സന്ദേശം എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post