മുംബൈ; ചാരവൃത്തി കേസിൽ 31 കാരൻ അറസ്റ്റിൽ. പാകിസ്താൻ ആസ്ഥാനമായുള്ള ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കണ്ടെത്തിയതിനെത്തുടർന്ന് മുംബൈയിലെ മസഗാവ് ഡോക്ക് യാർഡിൽ ജോലി ചെയ്യുന്ന 31 കാരനായ ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്.
ഡോക്ക്യാർഡിൽ സ്ട്രക്ചറൽ ഫാബ്രിക്കറായി ജോലി ചെയ്യുന്ന കൽപേഷ് ബെയ്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹണിട്രാപ്പ് ചെയ്യുകയും തുടർന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പാകിസ്താൻ വനിതാ ഏജന്റ് ഇയാളുമായി സോഷ്യൽ മീഡിയയിൽ ചങ്ങാത്തം കൂടുകയും മാസങ്ങളോളം അവർ ബന്ധം പുലർത്തുകയും ചെയ്തു. വിവരങ്ങൾക്ക് പകരമായി യുവാവിന് പണം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായുള്ള ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് ഒരു ഇന്ത്യൻ പ്രതി തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതായി തങ്ങൾക്ക് വിവരം ലഭിച്ചതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post