ന്യൂഡൽഹി: നിക്ഷേപങ്ങളുടെയും ബിസിനെസ്സിന്റേയും കാര്യത്തിൽ ഇന്ത്യ ഇപ്പോൾ കാണിക്കുന്ന തുറന്ന സമീപനം പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുമ്പ് ദൃശ്യമായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞ് സ്വിറ്റ്സർലാന്റിലെ സാമ്പത്തിക കാര്യ സ്റ്റേറ്റ് സെക്രട്ടറി ഹെലൻ ബഡ്‌ലിഗർ ആർട്ടിഡ. ഇന്ത്യയുടെ നിക്ഷേപ പ്രതിബദ്ധതയുടെ ഈ തുറന്ന സമീപനം ഇന്ത്യയുടെ വളർച്ചാ സാധ്യതകളിലുള്ള ആത്മവിശ്വാസത്തിൻ്റെ പ്രതിഫലനമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്വിസ് സാമ്പത്തിക കാര്യ സ്റ്റേറ്റ് സെക്രട്ടറിയുടെ തുറന്നു പറച്ചിൽ യഥാർത്ഥത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയും ഐസ്ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ്. എന്നീ യൂറോപ്പ്യൻ രാജ്യങ്ങളും ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മിൽ ചരിത്രപരമായ സ്വന്തന്ത്ര വ്യാപാര കരാറിൽ ഞായറാഴ്ച ഒപ്പിട്ടിരുന്നു. ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അടുത്ത 15 വർഷത്തിനുള്ളിൽ 100 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപ പ്രതിബദ്ധതയാണ് എഫ്റ്റ കരാറിലൂടെ ന്യൂഡൽഹിക്ക് ലഭിച്ചത്.
2008-ൽ തുടങ്ങിയ ചർച്ചകൾ ഏകദേശം 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരാറിലേക്കെത്തിയത് , 2013 നവംബറിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തിവച്ചിരിന്നു. തുടർന്ന് 2016 ഒക്ടോബറിൽ ചർച്ചകൾ പുനരാരംഭിക്കുകയും 21 റൗണ്ട് ചർച്ചകൾക്ക് ശേഷം ഇപ്പോൾ അതിന്റെ പരിസമാപ്‌തിയിലേക്ക് എത്തുകയും ചെയ്തു.
എഫ്ടിഎയുടെ (സ്വതന്ത്ര വ്യാപാര കരാറുകൾ) ചരിത്രത്തിലാദ്യമായിട്ടാണ് ടാർഗെറ്റ് അധിഷ്ഠിത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിയമപരമായ പ്രതിബദ്ധത ഒരു കരാറിൽ ഉറപ്പു വരുത്തുന്നത്
Discussion about this post