ലക്‌നൗ:അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ലോക്‌സഭാ സ്പീക്കർ ഓം ബിർള. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ദർശനം നടത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് കുടുംബ സമേതം ഓം ബിർള അയോദ്ധ്യയിൽ എത്തിയിരിക്കുന്നത്. രാവിലെ മഹേശ്വരി സമാജ് ഭവാന്റെ ഭൂമിപൂജൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. വൈകിട്ട് സരയു നദിയിൽ നടക്കുന്ന മഹാ ആരതിയിലും അദ്ദേഹം പങ്കെടുക്കും.
അയോദ്ധ്യയിൽ ദർശനം നടത്തിയ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ജയ് അയോദ്ധ്യ ധാം.. ആരാധ്യനായ ശ്രീരാം ലല്ലയുടെ ദർശനത്തിനായി പുണ്യസ്ഥലത്ത് എത്തി. ഭഗവാനെ കണ്ട് വണങ്ങുകയും ചെയതു. ഭഗവാനെ കണ്ടതോടെ മനസിൽ സന്തോഷവും സമാധാനവും നിറയുകയാണ് എന്ന് ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം എക്‌സിൽ കുറിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും , മന്ത്രിമാരും അയോദ്ധ്യയിൽ ദർശനം നടത്തും . മുഖ്യമന്ത്രിയ്‌ക്കൊപ്പം നിരവധി ബിജെപി നേതാക്കളും അയോദ്ധ്യയിൽ എത്തുമെന്നാണ് വിവരം. രാമനാമങ്ങളോടെ എല്ലാവരും അയോദ്ധ്യയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മറ്റ് മന്ത്രിമാരും അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
Discussion about this post