ഹൈദരബാദ്; തെലങ്കാനയിൽ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ നിലത്തിരുത്തി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്റ്റൂളിലിരിക്കുന്ന വീഡിയോ പുറത്ത്. തെങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റുള്ളവരും വേദിയിലിരിക്കെയാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിക്ക് അപമാനം ഏൽക്കേണ്ടി വന്നത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഭാര്യ ഗീത, മന്ത്രിമാരായ കൊമാടിറെഡ്ഡി വെങ്കട്ട റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി, കൊണ്ട സുരേഖ, എംഎൽഎമാർ എന്നിവരടങ്ങുന്ന സംഘമാണ് ക്ഷേത്ര സന്ദർശനം നടത്തിയത്.
നൽഗോണ്ട ജില്ലയിലെ യദാദ്രി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിലാണ് സംഭവം. പൂജാരി മൈക്കിലൂടെ മന്ത്രങ്ങൾ ചൊല്ലുമ്പോൾ മന്ത്രിമാരടങ്ങുന്ന സംഘം ഇതിന് അഭിമുഖമായി ഇരിക്കുന്ന വിഡിയോ ബി.ആർ.എസ് പാർട്ടി എക്സിൽ പങ്കുവെച്ചു. ഇതിൽ ഭട്ടി വിക്രമാർക്ക നിലത്തും മുഖ്യമന്ത്രിയും മറ്റുമടങ്ങുന്ന സംഘം സ്റ്റൂളിലും ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
Discussion about this post