Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

by Brave India Desk
Aug 27, 2026, 02:15 pm IST
in Cinema
Share on Facebook
Tweet
WhatsApp
Telegram

ചില സിനിമകളുണ്ട്, അത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാതെ തങ്ങി നിൽക്കും. സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ ദിലീപ് നായകനായി 2007-ൽ പുറത്തിറങ്ങിയ ‘വിനോദയാത്ര’ അത്തരത്തിലുള്ളൊരു സിനിമയാണ്. ദിലീപിന്റെ വിനോദ് എന്ന കഥാപാത്രം നടത്തുന്ന ഒരു യാത്രയും, ശേഷം അയാൾ തിരിച്ചറിയുന്ന സത്യങ്ങളും, അതിനിടയിൽ അയാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ആ സിനിമ പറയുന്നത്.

നായകൻ ദിലീപ് ആയിരുന്നെങ്കിലും, ആ സിനിമയിലെ പല കഥാപാത്രങ്ങളും ഇന്നും നമ്മുടെയൊക്കെ മനസിൽ ഉണ്ട് . അതിൽ ഇന്നസെന്റ് അവതരിപ്പിച്ച ‘തങ്കച്ചൻ’ എന്ന കഥാപാത്രത്തോട് പലർക്കും വല്ലാത്ത ഒരു അടുപ്പം ഉണ്ടാകും. തങ്കച്ചൻ സിനിമയിൽ ഉടനീളം നമ്മെ ചിരിപ്പിക്കുകയാണ്. പക്ഷേ, ക്ലൈമാക്സിനോടനുബന്ധിച്ച് അയാളുടെ ഉള്ളിലെ നൊമ്പരങ്ങൾ പുറത്തുവരുമ്പോഴാണ് ആ കഥാപാത്രത്തിന്റെ ആഴം നമ്മൾ തിരിച്ചറിയുന്നത്.

Stories you may like

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

തങ്കച്ചൻ, ഭാര്യ, മകൾ… അതായിരുന്നു ആ കുടുംബം. മകൾ ഒളിച്ചോടിയതായിട്ടാണ് സിനിമയുടെ തുടക്കത്തിൽ പറയുന്നത്. എന്നാൽ പിന്നീട് വിനോദുമായിട്ടുള്ള സംഭാഷണത്തിൽ, തന്നെ ഉള്ളുതൊട്ട ആ സത്യം തങ്കച്ചൻ പറയുകയാണ്. ഒരു നാല് മിനിറ്റ് കൊണ്ട് മോൾക്ക് എന്തുപറ്റി, എങ്ങനെയാണ് അയാൾ ആ വേദനയെ അതിജീവിക്കുന്നത് എന്ന് പറയുന്ന ആ രംഗം… അതോടെ അതുവരെ നമ്മെ ചിരിപ്പിച്ച ആ ക്യാരക്ടർ നമ്മുടെ ഹൃദയത്തിൽ സ്ഥിരമായി ഇടംപിടിക്കുകയാണ്. ആ നിമിഷം തങ്കച്ചന്റെ മനസ്സിലൂടെ കടന്നുപോയ വേദനയും അയാളുടെ സ്റ്റാൻഡും നമ്മെ വല്ലാതെ സ്പർശിക്കും:

വിനോദ്: തങ്കച്ചൻ ചേട്ടന്റെ സന്തോഷത്തിന് എന്താ കുഴപ്പം?

തങ്കച്ചൻ: ആകെ ഉണ്ടായിരുന്ന മോള് പോയാൽ ഒരു വിഷമവും ഉണ്ടാവില്ലേ?

വിനോദ്: അവൾ പോയത് അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാനല്ലേ?

തങ്കച്ചൻ: അത് ഞാൻ പറഞ്ഞുണ്ടാക്കിയ കഥ. ഈ അണക്കെട്ടിനും, ഈ വെള്ളത്തിനും, ഈ കാണുന്ന കാടിനും ഒക്കെ സത്യം അറിയാം. ആരുമില്ലാതിരുന്നപ്പോൾ മനസ്സിൽ തോന്നുന്ന മുഴുവൻ ഞാൻ ഇവരോട് പറയാറുണ്ട്. ചിലപ്പോൾ വന്നിരുന്ന് കരയാറുണ്ട്. ഭ്രാന്തല്ല കേട്ടോ. ഫിറ്റ് ആയിട്ടുമല്ല. എന്റെ മോൾ ഇനി വരില്ല. നീ പറഞ്ഞതുപോലെ വലിയമ്മച്ചി, വലിയപ്പച്ചാ എന്ന് വിളിച്ച് അവളുടെ മക്കളും വരില്ല. അവൾ ഈ ലോകത്തുനിന്നു പോയെടാ. ഗുജറാത്തിൽ നഴ്സിംഗ് പഠിക്കാൻ പോയതല്ലേ? ചെന്ന് പെട്ടത് കുഴപ്പം പിടിച്ചൊരു കൂട്ടത്തിലാ. ചതിയായിരുന്നു. മൂന്ന് കൊല്ലത്തെ പഠിപ്പ്. അതുകഴിഞ്ഞ് വിദേശത്ത് ജോലി എന്നൊക്കെ കേട്ടപ്പോൾ എന്റെ മോൾക്ക് ഒരു മോഹം തോന്നിയതാ. ഒരു ദിവസം അവളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ. ഭാഗ്യത്തിന് അന്വേഷിക്കാൻ ഞാൻ ഒറ്റയ്ക്കാ പോയത്. കണ്ടു. മോർച്ചറിയിൽ അപ്പച്ചന്റെ വരവും കാത്ത് തണുത്തു മരവിച്ച് അങ്ങനെ കിടക്കുന്നു. കൊന്നതാ. അതിന്റെ വിത്തും വേരും തേടി പോകണ്ട എന്ന് അവിടെയുള്ള മലയാളികൾ പറഞ്ഞു. തിരിച്ചുപോരുമ്പോൾ ഞാൻ ഓർത്തു. എന്തിനാ ശ്വാസമെടുക്കണേ? പൊന്നുപോലെ കൊണ്ടുനടന്നിരുന്ന മോളാ. അവൾക്ക് സഹിക്കാൻ പറ്റില്ല. ഇപ്പൊ ആ സങ്കടം ഈ നെഞ്ചിനകത്ത് മാത്രമേയുള്ളൂ. അതുമതി. നമ്മൾ ഇഷ്ടപ്പെടുന്നവർ വേദനിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

പുഞ്ചിരിയുടെ മുഖംമൂടിക്ക് പിന്നിൽ ജീവിതത്തിന്റെ പെരുമഴ നനഞ്ഞ ആ അച്ഛന്റെ നിസ്സഹായാവസ്ഥ, സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മുടെ നെഞ്ചിൽ നീറ്റലായി എന്നും ബാക്കിയാകും.

Tags: dileepinnocent
Share
Tweet
Send
Share

Latest stories from this section

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies