കൊൽക്കൊത്ത: മുൻ രാജ്യസഭാംഗം കെ ഡി സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ആൽക്കെമിസ്റ്റ് ഗ്രൂപ്പിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) പക്കൽ നിന്നും 10.29 കോടി രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി ) കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി തിങ്കളാഴ്ച അറിയിച്ചു.
ആൽക്കെമിസ്റ്റ് ഗ്രൂപ്പ് തങ്ങളുടെ കമ്പനികളായ ആൽക്കെമിസ്റ്റ് ഹോൾഡിംഗ്സ് ലിമിറ്റഡ്, ആൽക്കെമിസ്റ്റ് ടൗൺഷിപ്പ് ഇന്ത്യ ലിമിറ്റഡ് എന്നിവയിലെ നിക്ഷേപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയർന്ന റിട്ടേൺ നൽകാമെന്നും ഫ്‌ളാറ്റുകൾ, വില്ലകൾ, പ്ലോട്ടുകൾ, എന്നിവ നൽകാമെന്നും വാഗ്ദാനം ചെയ്തു കൊണ്ട് 1,800 കോടി രൂപയിലധികം ഫണ്ട് ശേഖരിച്ചതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ , നിക്ഷേപകർക്ക് അവരുടെ പണം ഒരിക്കലും തിരികെ ലഭിച്ചില്ല , കൂടാതെ ഫണ്ടുകൾ തട്ടിയെടുക്കുകയോ ആൽക്കെമിസ്റ്റ് ഗ്രൂപ്പിൻ്റെ വിവിധ ഗ്രൂപ്പ് കമ്പനികളിലേക്ക് തിരിച്ചുവിടുകയോ ചെയ്തു, ”ഏജൻസി തിങ്കളാഴ്ച വ്യക്തമാക്കി
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനിടെ മുഖ്യമന്ത്രി മംമ്താ ബാനർജി, മുകുൾ റോയ്, നുസ്രത് ജഹാൻ, മൂൺ മൂൺ സെൻ തുടങ്ങിയ പ്രമുഖർക്കായി ആൽക്കെമിസ്റ്റ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വിവിധ ഏവിയേഷൻ അല്ലെങ്കിൽ ഹെലികോപ്റ്റർ കമ്പനികൾക്ക് 10.29 കോടി രൂപ നൽകിയതായി ഇ ഡി വ്യക്തമാക്കി. ഈ തുകയാണ് ഇ ഡി തൃണമൂൽ കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്
Discussion about this post