ന്യൂഡൽഹി: മാലിദ്വീപിന്റെ സുരക്ഷ മതിയാക്കി രാജ്യത്തേക്ക് തിരികെ മടങ്ങി ഇന്ത്യൻ സൈന്യം. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആവശ്യത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം മാലിദ്വീപിൽ നിന്നും പിൻവാങ്ങിയത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിൽ മാലിദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങളും ഇതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളെയും തുടർന്നാണ് രാജ്യം വിടാൻ മുയിസു നിർദ്ദേശിച്ചത്.
89 സൈനികരാണ് മാലിദ്വീപിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. ഇതിൽ 25 പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സൈനികരുടെ മടക്കമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ മാസം 10 നുള്ളിൽ ആദ്യ സംഘത്തോട് മടങ്ങാൻ ആയിരുന്നു നിർദ്ദേശം. 14 നുള്ളിൽ രണ്ടാമത്തെ സംഘവും ഇന്ത്യയിൽ തിരിച്ചെത്തും.
മാലിദ്വീപിലെ ദക്ഷിണ മേഖലയിൽ ആയിരുന്നു ഇന്ത്യൻ സൈന്യം സുരക്ഷയൊരുക്കിയിരുന്നത്. സൈനികർക്കൊപ്പം രണ്ട് ഹെലികോപ്റ്ററുകളും, ഒരു വിംഗ് പ്ലേനും വിന്യസിച്ചിരുന്നു. ഇവയും രാജ്യത്ത് തിരിച്ച് എത്തിച്ചിട്ടുണ്ട്.
മുയിസുവിന്റെ നിർദ്ദേശത്തിന് പിന്നാലെ കഴിഞ്ഞ മാസം രണ്ടിന് ഇരു രാജ്യങ്ങളിലെയും സൈനിക വക്താക്കൾ തമ്മിൽ ഉന്നത തല യോഗം ചേർന്നിരുന്നു. ഇതിൽ സൈന്യത്തെ പിൻവലിക്കാമെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.












Discussion about this post