എറണാകുളം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് എസ്എഫ്‌ഐഒയോട് കോടതി അറിയിച്ചു. ഒന്നും മറച്ചു വയ്ക്കാൻ ശ്രമിക്കരുതെന്ന് കെസ്‌ഐഡിസിയോട് കോടതി നിർദേശിച്ചു.
അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് അറിയിച്ച കെഎസ്‌ഐഡിസിയോട് അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത വർദ്ധിക്കുകയെന്നും കോടതി പറഞ്ഞു. ഹർജി അടുത്ത മാസം അഞ്ചിന് പരിഗണിക്കാനായി മാറ്റി.
എസ്എഫ്‌ഐഒ സ്ഥാപനത്തിൽ അന്വേഷണം നടത്തുന്നത് മുൻകൂട്ടി അറിയിക്കാതെയാണെന്നാണ് കെഎസ്‌ഐഡിസിയുടെ ആരോപണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അന്വേഷണം സ്‌റ്റേ ചെയ്യാനാവില്ലെന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ കോടതി അറിയിച്ചിരുന്നു.












