ന്യൂഡൽഹി: ലോകത്തെ ഇലക്ട്രോണിക് ഹബ് ആകാനുള്ള പദ്ധതിക്ക് നാന്ദി കുറിച്ച് കൊണ്ട് 1.25 ലക്ഷം കോടിയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ഇത് സാങ്കേതിക വിദ്യാ രംഗത്ത് ചൈനക്കെതിരെ ഇന്ത്യ നടത്തുന്ന വലിയ നീക്കമാണെന്നാണ് വിലയിരുത്തപ്പടുന്നത്
‘ഇന്ത്യയുടെ ടെക്കെയ്ഡ് : ചിപ്‌സ് ഫോർ വിക്ഷിത് ഭാരത്’ എന്ന പരിപാടിയിലൂടെ ഇന്ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുവജനങ്ങളെ അഭിസംബോധന ചെയ്യും. ‘ഇന്ത്യയിലെ അർദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റംസിൻ്റെയും വികസനം’ എന്ന ലക്‌ഷ്യം മുന്നോട്ട് വച്ചുകൊണ്ട് ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് അർദ്ധചാലക പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
ആഗോള അർദ്ധചാലക വ്യവസായത്തെ നയിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നതിന് ഒരു എൻഡ്-ടു-എൻഡ് അർദ്ധചാലക ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനായി ഇന്ത്യാ അർദ്ധചാലക ദൗത്യം ഇന്ത്യാ ഗവൺമെൻ്റ് മുന്നോട്ട് വയ്ക്കുകയാണ് . ഈ സംരംഭം രാജ്യത്തെ യുവജനങ്ങൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു
ഗുജറാത്തിലെ ധോലേരയിൽ ഇന്ത്യയിലെ ആദ്യത്തെ ഫാബ് സംവിധാനം നിലവിൽ വരും. ഔട്ട്‌സോഴ്‌സ് ചെയ്ത സെമികണ്ടക്ടർ അസംബ്ലിയും ടെസ്റ്റ് (OSAT) സൗകര്യങ്ങളും ഗുജറാത്തിലെ സാനന്ദിലും, അസമിലെ മോറിഗാവിലും ആയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
എല്ലാ കേന്ദ്ര സർവ്വകലാശാലകളും , ഐഐടികൾ, എൻഐടികൾ, ഐഐഎമ്മുകൾ, ഐഐഎസ്ഇആർ, ഐഐഎസ്‌സി തുടങ്ങി ഗവേഷണം, ഇന്നൊവേഷൻ, എന്നീ മേഖലകളിൽ പ്രാധാന്യമുള്ള മറ്റ് ഉന്നത സ്ഥാപനങ്ങൾ ഉൾപ്പെടെ 1814 സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം ഈ അവസരത്തിൽ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി
Discussion about this post