തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നുമുതൽ വിപണിയിൽ . ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ റൈസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സപ്ലൈകോ ഔട്ട്‌ലൈറ്റുകളിൽ നിന്നായിരിക്കും ആളുകൾക്ക് കെ റൈസ് വാങ്ങാൻ സാധിക്കുക. അതേ സമയം ഔട്ട്‌ലൈറ്റുകളിലൊന്നിലും അരി എത്തിയിട്ടില്ല.
കെ റൈസ് ബ്രാൻഡിൽ ജയ ,കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുക. തിരുവനന്തപുരത്ത് ജയ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ മട്ട, പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരി എന്നിങ്ങനെയാണ് വിതരണം ചെയ്യുക . നിലവിൽ സപ്ലൈകോ വഴി സബ്‌സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ നിന്നാണ് അഞ്ച് കിലോയായി കെ റൈസ് സർക്കാർ വിതരണം ചെയ്യാൻ പോവുന്നത്. ബ്രാൻഡിംഗിന് വേണ്ടി അരി സഞ്ചിയിലാണ് വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനശ്രദ്ധ നേടാനാണ് ഉടൻ കെ റൈസ് വിപണിയിൽ ഇറക്കുന്നത് എന്നാണ് വിവരം.
കാർഡൊന്നിന് 10 കിലോ വീതം അരി നൽകും. സാധാരണത്തേതിൽ നിന്നും മിതമായ നിരക്കിലായിരിക്കും അരി ഉപഭോക്താക്കൾക്ക് നൽകുക. കേന്ദ്രത്തിന്റെ ഭാരത് അരിയ്ക്ക് സമാനമായ രീതിയിൽ അഞ്ച്, പത്ത് കിലോ സഞ്ചികളിലായിരിക്കും അരി ലഭിക്കുക. ഭാരത് അരി കിലോയ്ക്ക് 29 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇതിലും വില കുറച്ച് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.













Discussion about this post