ബംഗളൂരു: മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച് കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് അര മണിക്കൂറോളം നിർത്തിവച്ച് ബംഗളൂരു മെട്രോ. കെങ്ങേരി സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവം. ഇതേ തുടറന്ന് രാജരാജേശ്വരി നഗറിനും കെങ്ങേരി സ്‌റ്റേഷനും ഉടയിലുള്ള ട്രെയിൻ സർവീസ് തടസപ്പെട്ടു. സംഭത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സമീപത്തെ ട്രാക്കിൽ യുവാവ് ഇറങ്ങി നടക്കുന്നത് കണ്ട അധികൃതർ ഉടനെ ട്രെയിൻ സറവീസ് നിർത്തി വയ്ക്കുകയായിരുന്നു. പാളങ്ങളിലെ വൈദ്യുതി വിതരണം നിർത്തിവയ്ക്കാനും ഉദ്യോഗസ്ഥർ എൻജിനീയറിംഗ് സംഘത്തിന് നിറദേശം നൽകി.
ഇതിന് മുൻപും ബംഗളൂരു മെട്രോയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ യുവാവ് ട്രാക്കിലേക്ക് ചാടിയിറജ്ങിയത് പ
ഇതാദ്യമായല്ല ഇവിടെ ഇത്തരത്തിലുള്ള സംഭവം. ജനുവരിയിൽ മറ്റൊരു യുവാവ് മെട്രോ ട്രാക്കിലേക്ക് ചാടിയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ട്രാക്കിൽ യുവാവിനെ കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേ?ഗത കുറച്ചെങ്കിലും ട്രെയിൻ യുവാവിനെ തട്ടിയിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരാണ് ഇയാളെ രക്ഷിച്ചത്. മെട്രോ ട്രാക്കുകളിൽ കയറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത് അത്യന്തം അപകടകരവുമാണെന്നും ബിഎംആർസിഎൽ പറഞ്ഞു.
Discussion about this post