തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ പദ്മജ വേണുഗോപാലിനെ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കെ പി സി സി നേതൃ യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രകടിപ്പിച്ച വാക്കുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ശൂരനാട് രാജശേഖരനെ പോലുള്ള നേതാക്കൾ രംഗത്ത് എത്തിയത്. അഹങ്കാരത്തിന്റെ ഭാഷയാണ് രാഹുൽ പ്രകടിപ്പിച്ചതെന്നും കെ കരുണാകരനെ മനസ്സിൽ കൊണ്ട് നടക്കുന്ന തന്നെ പോലുള്ള നേതാക്കന്മാരെ അത് വേദനിപ്പിച്ചുവെന്നും അദ്ധേഹം പറഞ്ഞു.
അതെ സമയം പ്രശ്നം കൂടുതൽ വഷളാകാതിരിക്കാൻ, പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടു. അദ്ധേഹം വിശദീകരണം നൽകിയിട്ടുണ്ടെന്നും, ഇത് അനാവശ്യ ചർച്ച ആകരുത് എന്നും വി ഡി സതീശൻ നേതാക്കളോട് പറഞ്ഞു
Discussion about this post