തിരുവനന്തപുരം: വിവാദമായ എക്‌സാ ലോജിക് സി എം ആർ എൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ വരും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹർജിയിലെ ആരോപണം. നിലവിൽ ഈ കേസിൽ എസ് എഫ് ഐ ഓ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. എന്ത് സേവനം നല്കിയിട്ടാണ് വീണ വിജയൻറെ എക്‌സാലോജിക് കമ്പനി സി എം ആർ എല്ലിൽ നിന്നും പണം സ്വീകരിച്ചതെന്ന് വിവിധ ഏജൻസികൾക്ക് മുമ്പാകെ വെളിപ്പെടുത്തുന്നതിൽ വീണാ വിജയൻ പൂർണ്ണമായും പരാജയപ്പെട്ടിരുന്നു.
അതെ സമയം ഹർജി തള്ളണമെന്ന നിലപാടാണ് വിജിലൻസ് കോടതിയിൽ സ്വീകരിക്കുക എന്നാണ് അറിയാൻ കഴിയുന്നത് മാത്യു കുഴൽനാടൻ എം എൽ എ യുടെ ഹർജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാന പരിധിയിൽ വരില്ലെന്നുമാണ് വിജിലൻസ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഭരണം നിർവഹിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് വിജിലൻസ് ഡിപ്പാർട്മെന്റ് വരുന്നത്
Discussion about this post