കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. പി.പി രാമകൃഷ്ണന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പി മോഹനനെ തെരഞ്ഞെടുത്തത്. അഞ്ച് പുതുമുഖങ്ങളെ കൂടി ജില്ല കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.കെ പ്രേംനാഥ്, എം ഗിരീഷ്. പി വിശ്വനാഥന്, കെ പുഷ്പജ, പി ചന്തു എന്നിവരാണ് പുതുമുഖങ്ങള്‍
കോഴിക്കോട് ജില്ല കമ്മറ്റിയംഗമായിരുന്നു പി മോഹനന്. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയാണ് പി മോഹനന്.
പി.മോഹനനെ ജില്ല സെക്രട്ടറിാക്കുക വഴി ടി.പിയെ വധിച്ചതിന് അംഗീകാരം നല്‍കുകയായിരുന്നു സിപിഎം എന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമ ആരോപിച്ചു. കേസില്‍ ജയിലില്‍ കിടന്ന ആളെ ജില്ല സെക്രട്ടറിയാക്കുക വഴി ടി.പി വധത്തില്‍ പാര്‍ട്ടി നിലപാട് കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.
Discussion about this post