ലാഗോസ്: പ്രസവ വേദനയില്‍ പുളഞ്ഞിരുന്ന യുവതിയെ ബെക്കൊ ഹറാം തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. നൈജീരിയയിലെ ബാഗയില്‍ ഛദ് നദിയുടെ തീരത്ത് വെച്ചാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ആംനെസ്റ്റി ഇന്റര്‍നാഷ്ണലാണ് കൊലപാതകവാര്‍ത്ത സ്ഥിരീകരിച്ചത്.
പൂര്ണഗര്ഭിണിയായിരുന്ന യുവതിയെ ഇവര്‍ ആക്രമിക്കുന്നതിനിടയിലാണ് പ്രസവവേദന അനുഭവപ്പെട്ടത്. കുഞ്ഞ് പകുതി പുറത്ത് വന്ന നിലയിലാണ് യുവതി മരിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു.
നൂറുകണക്കിന് ആളുകളാണ് ബെക്കൊ ഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ ഈ ആഴ്ച്ച കൊല്ലപ്പെട്ടത്. പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെയും ഇവര്‍ വെടിവെച്ച് കൊലപ്പെടുത്തുകയാണെന്ന് രക്ഷപ്പെട്ടവരില്‍ ചിലര്‍ പറയുന്നു.
പ്രദേശത്ത് എവിടെ നോക്കിയാലും മൃതദേഹങ്ങളാണെന്നും, തെരുവുകളില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീവ്രവാദികള്‍ ഉളളതിലാല് മരണസംഖ്യ കൃത്യമായി അന്വേഷിക്കാന്‍ കഴിയുന്നില്ലെന്ന് സുരക്ഷാ വിശകലനവിദഗ്ധര്‍ അറിയിച്ചു.
ആക്രമത്തെ തുടര്‍ന്ന് 3700 ഓളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവയില്‍ 3100 എണ്ണം ഡോറോണ്‍ ബാഗയിലും 620 എണ്ണം ബാഗയിലുമാണ്.നാശനഷ്ടങ്ങള്‍ ഇനിയും വലിയ തോതില്‍ ഉയരാനാണ് സാധ്യതയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ പറയുന്നു. തീവ്രവാദികള്‍ നിരവധി പ്രദേശങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ആക്രമണത്തെ ഭയന്ന് 20,000 പോരാണ് ഇവിടെ നിന്നും അന്യ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തത്.
Discussion about this post