ന്യൂഡൽഹി: രാജ്യസഭാ എംപിയായി സുധാ മൂർത്തി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പാർലമെന്റ് ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രിയതമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എൻ.ആർ നാരായണ മൂർത്തിയും സാക്ഷിയായി.
രാജ്യസഭാ അദ്ധ്യക്ഷൻ ജഗധീപ് ധൻകറാണ് സുധാ മൂർത്തിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഭാ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. ഈ മാസം എട്ടിനാണ് സുധാ മൂർത്തിയെ രാജ്യസഭാ എംപിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു നാമനിർദ്ദേശം ചെയ്തത്.
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ മുൻ ചെയർപേഴ്‌സൺ ആയിരുന്നു സുധാ മൂർത്തി. പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തെ അമൂല്യ സംഭാവനകൾ കണക്കിലെടുത്തുകൊണ്ടാണ് സുധാമൂർത്തിയെ രാജ്യസഭാ എംപി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
Discussion about this post