പത്തനംതിട്ട: പുൽവാമ പരാമർശത്തിൽ മലക്കം മറിഞ്ഞ് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. പാകിസ്താന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആൻറോയുടെ ഇന്നത്തെ വിശദീകരണം. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിൻറെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം.
ആക്രമണത്തിൽ പാകിസ്താന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല.സത്യം പറഞ്ഞാൽ രാജ്യദ്രോഹിയാകുമെങ്കിൽ ആകട്ടെയെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആന്റോ ആന്റണിയുടെ വിവാദ പരാമർശം പുതിയ കാര്യമല്ലെന്ന് പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ഐസക് അഭിപ്രായപ്പെട്ടു
Discussion about this post