ഗൂഡല്ലൂർ: തമിഴ്‌നാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് വരുന്ന വളിയാണ് കാട്ടാന ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.
Discussion about this post