ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും മതപരമായ പീഢനം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഹിന്ദുക്കളെയും സിഖുകാർക്കെതിരെയും വെറുപ്പ് കലർന്ന പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
” ഈ പാകിസ്താനികൾക്ക് ഇത്ര ധൈര്യമോ?ആദ്യം അവർ നമ്മുടെ രാജ്യത്ത് അനുമതിയില്ലാതെ നുഴഞ്ഞ് കയറി, നമ്മുടെ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു, ഇവരെ ജയിലിലടയ്‌ക്കേണ്ടതാണ്,ഇവർ നമ്മുടെ രാജ്യത്ത് പര്യടനം നടത്തുകയാണ്, സി എ എ നടപ്പിലാക്കി കഴിഞ്ഞാൽ ഇവർ മുഴുവൻ രാജ്യത്തും പരക്കുകയും രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും” അയാൾ രാജ്യത്ത് മതപരമായ പീഡനം അനുഭവിച്ച് വീടും നാടും ഉപേക്ഷിച്ച് വന്നവരോടാണ് കെജ്രിവാൾ ഇപ്രകാരം പ്രതികരിച്ചത്. സി എ എ നടപ്പിലാക്കുന്നതിനെ എതിർക്കും എന്ന കെജ്രിവാളിന്റെ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിനായിരിന്നു ഡൽഹി മുഖ്യമന്ത്രി അഭയാർത്ഥികളെ “ശല്യങ്ങൾ” എന്ന രീതിയിൽ വിശേഷിപ്പിച്ചത്.
രോഹിണി, ആദർശ് നഗർ, സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം, മജ്‌നു കാ ടില്ല എന്നിവിടങ്ങളിൽ താമസിക്കുന്ന ഹിന്ദു, സിഖ് അഭയാർത്ഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സിഎഎയ്ക്കും അഭയാർത്ഥികൾക്കുമെതിരായ പ്രസ്താവനകൾ കെജ്‌രിവാൾ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ ഞങ്ങൾക്ക് പൗരത്വം നൽകുന്നു. എന്നാൽ ഇവർക്കൊക്കെ ആരാണ് വീടും ജോലിയും കൊടുക്കുക എന്നാണ് കെജ്രിവാൾ ചോദിക്കുന്നത്, ഞങ്ങളുടെ വേദന അദ്ദേഹത്തിന് മനസ്സിലാകുന്നില്ല,’ പ്രതിഷേധക്കാരിൽ ഒരാളായ പഞ്ജുറാം പറഞ്ഞു.
Discussion about this post