ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായി സൂചന. മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
മേഖല സുരക്ഷിതമല്ലെന്നാണ് പോലീസിന്റെ വിശദീകരണം. അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷാ അപകടങ്ങൾ, കോയമ്പത്തൂരിന്റെ സാമുദായിക ചരിത്രം, പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കുള്ള അസൗകര്യം എന്നിവയാണ് അനുമതി നിഷേധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
1998ലെ സ്ഫോടന പരമ്പര നടന്ന സ്ഥലങ്ങളിൽ ഒന്നായ ആർഎസ് പുരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ്ഷോയുടെ അവസാനഘട്ടം. മാത്രമല്ല, കോയമ്പത്തൂരിന്റെ സാമുദായിക സെൻസിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഗ്രൂപ്പുകൾക്കും റോഡ്‌ഷോകൾക്ക് അനുമതി നൽകിയിട്ടില്ല.
Discussion about this post