ന്യൂഡൽഹി: പ്രശസ്ത പാട്ടുകാരി അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു അനുരാധ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അവർ പറഞ്ഞു.
മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു അനുരാധയുടെ പാർട്ടി പ്രവേശനം. അംഗത്വം നൽകിയ ശേഷം ബിജെപി നേതാക്കൾ നടിയെ ഷാളണിയിച്ച് സ്വീകരിച്ചു. അനുരാധയ്ക്ക് പൂച്ചെണ്ടും സമ്മാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനുരാധയുടെ ബിജെപി പ്രവേശനം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.
ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അനുരാധ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപിയ്ക്ക് സനാതനധർമ്മവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. തനിയ്ക്കും സനാതനധർമ്മവുമായി ആഴമേറിയ ബന്ധമുണ്ട്. ഇതേ തുടർന്നാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ ചേരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അനുരാധ വ്യക്തമാക്കി.








