റോം: അപകടമായ രീതിയിൽ വാഹനം ഓടിച്ച 103 കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഇറ്റലിയിലെ ഹെറാറയ്ക്ക് സമീപം ബോണ്ടെനോ നഗരത്തിലാണ് സംഭവം. അപകടകരമായ രീതിയിൽ വാഹനം പോകുന്നത് ശ്രദ്ധയിൽ കണ്ട പോലീസ് പിന്തുടർന്ന് കാർ നിർത്തിക്കുകയായിരുന്നു. ഡ്രൈവർ സീറ്റ് തുറന്നപ്പോഴാണ് വാഹനത്തിലുണ്ടായിരുന്നത് 103 വയസുകാരിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
ഒരാൾ അശ്രദ്ധമായി വാഹനം ഓടിക്കുന്നെന്ന ഫോൺ സന്ദേശം വന്നതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പിന്നല ചെന്ന് പോലീസ് വാഹനം നിർത്തിച്ചു. തുടർന്ന് ഇവരുടെ കയ്യിലുള്ള രേഖകൾ ഉൾപ്പെടെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഇവർ 1920ൽ ജനിച്ചതാണെന്ന് പോലീസിന് വ്യക്തമായത്. ഇവരിൽ നിന്നും കാലാവധി കഴിഞ്ഞ ലൈസൻസ് പിടിച്ചെടുത്തു. പരിശോധനയിൽ കാറിന് ഇൻഷൂറൻസും ഇല്ലെന്ന് കണ്ടെത്തി.
ഇറ്റലിയിൽ 80 വയസു കഴിഞ്ഞ ഒരു പൗരന് വൈദ്യപരിശോധന നടത്തണം. അതിനുശേഷം മാത്രമാണ് ഇവരുടെ ലൈസൻസ് പുതുക്കാൻ കഴിയൂ എന്നാണ് നിയമം.
Discussion about this post