Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

ക്രിസ്റ്റഫർ നോളന്റെ കണ്ടിരിക്കേണ്ട സിനിമകൾ

by Brave India Desk
Mar 16, 2024, 06:04 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

അഭിനയിക്കുന്ന നടനേക്കാളുപരി സംവിധായകന്റെ പേരിൽ അറിയപ്പെടുന്ന സിനിമകളാണ് ക്രിസ്റ്റഫർ നോളന്റേത്. 1998ൽ പുറത്തിറങ്ങിയ ഫോളോയിംഗ് മുതൽ സിനിമാ ജീവിതത്തിൽ നോളൻ തിരുത്തിയെഴുതിയത് ചലച്ചിത്ര രംഗത്തെ ചില ക്ലിഷേകൾ കൂടിയാണ്. ഈ വർഷത്തെ ഓസ്‌കറിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ നോളൻ ചിത്രമാണ് ‘ഓപ്പൺഹൈമർ’. ഏഴ് വിഭാഗങ്ങളിലാണ് ‘ഓപ്പൺഹൈമർ’ അവാർഡുകൾ സ്വന്തമാക്കിയത്.

സിനിമാ ആസ്വാദനം എന്നത് കേവലം കാഴ്ചാനുഭവമാക്കാതെ, അതിനെ ബൌദ്ധിക തലത്തിലേക്കുയർത്തി പ്രേക്ഷകരിൽ വിസ്മയം തീർക്കുകയാണ് നോളൻ. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റഫർ നോളന്റെ സിനിമകളിൽ നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകളെ നമുക്ക് വിശദമായി പരിചയപ്പെടാം.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

മെമന്റോ

ക്രിസ്റ്റഫർ നോളൻ എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് മെമന്റോ. നോൺ ലീയർ നരേഷൻ കൊണ്ടാണ് നോളൻ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ഓർമ്മകളുടെ അടുക്കും ചിട്ടയുമില്ലാത്ത സഞ്ചാരത്തിന്റെ കഥ പറഞ്ഞ സിനിമയിൽ, നായകന്റെ റോൾ കൈകാര്യം ചെയ്തത് ഗായ് പീയേഴ്‌സ് ആയിരുന്നു. തന്റെ ഭാര്യയുടെ ഘാതകനെ തേടിയുള്ള നായകന്റെ ജീവിതം അവതരിപ്പിച്ച ചിത്രത്തിന് ഇന്ത്യയിലും റീമേക്കുണ്ടായി.

ദ പ്രസ്റ്റീജ്

2006 ൽ പുറത്തിറങ്ങിയ സിനിമ. നോളന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് ദ പ്രസ്റ്റീജ്. സയൻസ് ഫിക്ഷനും സൈക്കോളജിക്കൽ ത്രില്ലറും ഇടകലർന്ന സിനിമ, രണ്ട് മാന്ത്രികന്മാരുടെ പരസ്പര വൈരത്തിന്റെ കഥയാണ് പറയുന്നത്. ക്രിസ്ത്യൻ ബെയ്ലും ഹ്യൂ ജാക്ക്മാനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. സബ് പ്ലോട്ടുകൾ കൊണ്ടും ദ പ്രസ്റ്റീജ് ഇപ്പോഴും ആരാധകർക്കിടയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്.

ദ ഡാർക്ക് നൈറ്റ്

ദ ഡാർക്ക് നൈറ്റ് ട്രയോളജിയിലെ രണ്ടാമത്തെ ചിത്രം. 2005ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസായിരുന്നു ഈ ട്രയോളജിയിലെ ആദ്യ ചിത്രം. ബാറ്റ്മാൻ എന്ന ലോക പ്രശസ്ത സൂപ്പർ ഹീറോയുടെ അതുവരെ കാണാത്ത നരേഷനായിരുന്നു ട്രയോളജിയിൽ കണ്ടത്. ദ ഡാർക്ക് നൈറ്റിലൂടെ ജോക്കർ എന്ന വില്ലനെ ഹീറോ പരിവേഷത്തിലേക്ക് എത്തിച്ചു നോളൻ. ഇന്നുവരെ ഇറങ്ങിയ സൂപ്പർ ഹീറോ ചിത്രങ്ങളിൽ ഏറ്റവും മികച്ചവയുടെ പട്ടികയിൽ ഉറപ്പായും ദ ഡാർക്ക് നൈറ്റുണ്ടാകും. ക്രിസ്റ്റ്യൻ ബെയിലിന്റെ ബാറ്റ്മാനും ഹീത്ത് ലെഡ്ജറുടെ ജോക്കറും ഒരിക്കലും മറക്കാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു നോളൻ.

ഇൻസെപ്ഷൻ

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും സങ്കീർണ്ണമായ സിനിമകളിലൊന്നാണ് ഇൻസെപ്ഷൻ. ഒന്നിലധികം കാഴ്ചകൾ ചിലപ്പോൾ ആവശ്യപ്പെടുന്ന, ഇറങ്ങി ചെല്ലുന്തോറും കൂടുതൽ അത്ഭുതമായി മാറുന്ന സിനിമയാണ് ഇൻസെപ്ഷൻ.
ലിയനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തിലെത്തിയ ചിത്രം, സ്വപ്നങ്ങൾക്കുള്ളിലെ സഞ്ചാരത്തിന്റെ കഥയാണ് വിവരിക്കുന്നത്. നാല് ഓസ്‌കാറുകളാണ് ഇൻസെപ്ഷൻ എന്ന സിനിമ നേടിയത്.

ഇന്റർസ്റ്റെല്ലർ

സയൻസ് ഫിക്ഷൻ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിലുള്ള സിനിമകളിലൊന്ന്. കണ്ടാൽ മാത്രം മതിയാകില്ല ഇന്റർസ്റ്റെല്ലർ ആസ്വദിക്കാൻ. വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന സിനിമ. ഓരോ കാഴ്ചയിലും പുതിയ അനുഭവം സമ്മാനിക്കുന്ന അത്ഭുതം. ചിത്രത്തിന്റെ മേക്കിംഗും ആശയവുമെല്ലാം സമാനതകളില്ലാത്തതായിരുന്നു. തീർച്ചയായും, ഏതൊരു സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ഇന്റർസ്റ്റെല്ലർ.

Tags: MoviesChristopher Nolan
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies