നാഗ്പൂർ: ദത്താത്രേയ ഹൊസബാലയെ സർ കാര്യവാഹക് ആയി തിരഞ്ഞെടുത്ത് നാഗ്പൂരിൽ ചേർന്ന ആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭ. മാർച്ച് 15 മുതൽ 17 വരെ നാഗ്പൂരിൽ നടന്ന വാർഷിക യോഗത്തിന് ശേഷം ഞായറാഴ്ചയാണ് ഹൊസബാളെയെ സർ കാര്യവാഹക് ആയി വീണ്ടും തെരഞ്ഞെടുത്തതായി സംഘം അറിയിച്ചത്.
“ആർഎസ്എസ് അഖിൽ ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) (2024-2027) ശ്രീ ദത്താത്രേയ ഹൊസബലെ ജിയെ സർകാര്യവാഹ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ് . 2021 മുതൽ അദ്ദേഹം സർകാര്യവാഹിൻ്റെ ഉത്തരവാദിത്തം നിർവ്വഹിച്ചു വരുന്നുണ്ട്. സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സംഘം വെളിപ്പെടുത്തി. 2021ൽ ഭയ്യാജി ജോഷിയിൽ നിന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ഹൊസബാലെ (69) 2027 വരെ സർ കാര്യവാഹക് ആയി തുടരും, പോസ്റ്റ് കൂട്ടിച്ചേർത്തു.
1968-ൽ ആർഎസ്എസിൽ ചേർന്ന ഹൊസബലെ, വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ (എബിവിപി) പ്രവർത്തിച്ചു കൊണ്ടാണ് സംഘ പ്രവർത്തനത്തിലേക്കും വരുന്നത്. 2003-ൽ അദ്ദേഹം ആർ.എസ്.എസിൻ്റെ ബൗദ്ധിക പരിശീലനത്തിൻ്റെയും തുടർന്ന് 2009-ൽ അതിന്റെ സർകാര്യവാഹിൻ്റെയും ചുമതലയേറ്റു, സ്വയം സേവക് സംഘിന്റെ സർ കാര്യവാഹക് ആയി 2021ൽ പദവി ഏറ്റെടുക്കുന്നത് വരെ അദ്ദേഹം ബൗദ്ധിക വിഭാഗത്തിന്റെ സർ കാര്യവാഹക് ആയി തുടർന്നു.
Discussion about this post