ന്യൂഡൽഹി: ഐ പി എൽ ന്റെ നീണ്ട 17 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ട്രോഫിയിൽ മുത്തമിട്ട് ആർ സി ബി. എന്നാൽ കിംഗ് കോലിക്ക് പകരം അത് സാധ്യമാക്കിയത് സ്‌മൃതി മന്ദാനയുടെ പെൺപുലികൾ ആണെന്ന് മാത്രം. രാജാവിന് കഴിയാത്തത് അങ്ങനെ ആർ സി ബി ക്ക് വേണ്ടി മന്ദാന കൊണ്ട് വന്നു.
എല്ലിസ് പെറിയുടെയും സ്‌മൃതി മന്ദാനയും മികച്ച ബാറ്റിംഗ് പ്രകടനവും സ്പിന്നർമാരായ ശ്രേയങ്ക പാട്ടീലിൻ്റെയും സോഫി മൊളിനെക്‌സിൻ്റെയും ഉജ്ജ്വല ബൗളിംഗ് സ്‌പെല്ലുകളുടെയും പിൻബലത്തിൽ ഓൾറൗണ്ട് പ്രകടനം കാഴ്ച വച്ച് കൊണ്ടാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) തങ്ങളുടെ ആദ്യ വനിതാ പ്രീമിയർ ലീഗ് പിടിച്ചെടുത്തത് . ഞായറാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന കിരീട പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആദ്യ വനിതാ ഐ പി ൽ കിരീടം ആർ സി ബി തൂക്കിയത്.
തുടക്കത്തിൽ ടോസ് നേടിയ ഡിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ മെഗ് ലാനിങ്ങും ഷഫാലിയും തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ചതോടെ ഡൽഹികളിയിൽ പിടിമുറുക്കുമെന്ന് എല്ലാവരും കരുതിയിരിക്കെയാണ് 27 പന്തിൽ 44 റൺസെടുത്ത ഷഫാലിയെ സോഫി മൊളിനെക്സ് പുറത്താക്കുന്നത് . അതെ ഓവറിൽ ജെമീമയെയും (0) ആലീസ് കാപ്‌സിയെയും (0) പുറത്താക്കി RCB സ്പിന്നർ അവളുടെ ടീമിൻ്റെ തിരിച്ചുവരവിന് നേതൃത്വം നൽകി.
ഇതിനെ തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കൊണ്ടിരുന്ന ആർ സി ബി ഡൽഹി ക്യാപിറ്റൽസിന്റെ സ്കോർ 113 ൽ ഒതുക്കുകയായിരിന്നു.
Discussion about this post