ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് കോയമ്പത്തൂരിൽ. വൈകീട്ട് അഞ്ചേ മുക്കാലിനാണ് ജനസാഗരത്തെ സാക്ഷിയാക്കിക്കൊണ്ടുള്ള പരിപാടി നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് റോഡ് ഷോ.
നഗരത്തിൽ രണ്ടോ കിലോ മീറ്റർ ദൂരമാണ് റോഡ് ഷോ. ഇതിന് ശേഷം അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. അതീവ സുരക്ഷയിലാകും റോഡ് ഷോ നടത്തുക.
മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് മുൻ നിശ്ചയിച്ച പ്രകാരം കോയമ്പത്തൂരിൽ റോഡ് ഷോ സംഘടിപ്പിക്കുന്നത്. പരിപാടി നടത്താനായി ബിജെപി നൽകിയ അപേക്ഷ തമിഴ്‌നാട് പോലീസ് നിരസിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി പരിപാടിയ്ക്ക് അനുമതി നൽകാൻ പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത്. എന്നാൽ പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് വ്യക്തം. ഇതിന് ഏൽക്കുന്ന കനത്ത പ്രഹരം കൂടിയാണ് ഇന്ന് നടക്കുന്ന റോഡ് ഷോ. നാല് കിലോ മീറ്റർ ദൂരമുള്ള റോഡ്‌ഷോയ്ക്ക് ആണ് ബിജെപി അനുമതി തേടിയിരുന്നത്.
Discussion about this post