പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ അഞ്ചുവിളക്കിൽ നിന്നും ആരംഭിച്ചു. പുഷ്പാലങ്കൃതമായ തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കൊപ്പമാണ് റോഡ് ഷോ.
കനത്ത ചൂടിനെയും അവഗണിച്ച് പ്രധാനമന്ത്രിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ബിജെപി പ്രവർത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞിരിക്കുകയാണ്. പാലക്കാട് മേഴ്‌സി കോളേജിന്റെ ഹെലിപാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗമാണ് കോട്ട മൈതാനത്ത് എത്തിയത്.
റോഡ് ഷോ അവസാനിച്ച ശേഷം മോയൻ സ്‌കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്‌കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്‌സി കോളേജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും അടുത്ത ലക്ഷ്യത്തിലേക്ക് തിരിക്കും.












