ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽ കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും ലോക രാജ്യങ്ങൾക്ക് സുരക്ഷിതമായ സഞ്ചാര സ്വാതന്ത്രം ഉറപ്പു വരുത്തുന്നതിലും ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് ബൾഗേറിയൻ പൗരന്മാർ സുരക്ഷിതമായി തിരിച്ചെത്തിയതിന് നന്ദി അറിയിച്ചുകൊണ്ട് ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ റാദേവിൻ്റെ സന്ദേശത്തിന് മറുപടിയായാണ് അദ്ദേഹത്തിൻ്റെ പരാമർശം.
തട്ടിക്കൊണ്ടുപോയ ബൾഗേറിയൻ കപ്പലായ എംവി റൂണിൽ രക്ഷാപ്രവർത്തനം വിജയകരമായി നടത്തിയതിന് തിങ്കളാഴ്ച ബൾഗേറിയൻ പ്രസിഡൻ്റ് ഇന്ത്യൻ നാവികസേനയോട് നന്ദി രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മോദി ബൾഗേറിയൻ പ്രസിഡൻ്റ് രാദേവിനെ അഭിനന്ദിക്കുകയും ഏഴ് ബൾഗേറിയൻ പൗരന്മാർ സുരക്ഷിതരാണെന്നുള്ളതിൽ ഇന്ത്യയുടെ സംതൃപ്തി അറിയിക്കുകയും അവർ ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
എട്ട് ബൾഗേറിയക്കാരും ഒമ്പത് മ്യാൻമറികളും ഒരു അംഗോളൻ പൗരനുമായ “റൂവൻ” എന്ന കപ്പൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് അറബിക്കടലിൽ വച്ച് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്.
അതെ സമയം വലിയ നന്ദിപ്രകടനം ആണ് ബൾഗേറിയയുടെ ഭാഗത്ത് നിന്നും ഇന്ത്യയോട് ഉണ്ടാകുന്നത്. ബൾഗേറിയൻ പ്രധാനമന്ത്രിക്ക് പുറമെ ഇന്ത്യക്ക് നന്ദി അറിയിച്ചു കൊണ്ട് നേരത്തെ ബൾഗേറിയൻ ധനമന്ത്രിയും രംഗത്ത് വന്നിരുന്നു.
ഇന്ത്യൻ സൈന്യത്തിൻ്റെ ശ്രമഫലമായി കപ്പലിലെ മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു. എല്ലാ നാവികരും നല്ല ആരോഗ്യത്തിലാണ്, ബൾഗേറിയയിലേക്ക് സമയബന്ധിതമായി മടങ്ങാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നു, ”അവർ പറഞ്ഞു.
Discussion about this post