ബംഗളൂരു : ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനം നടന്ന് ഏതാനും ദിവസങ്ങൾ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഇപ്പോൾ ഇതാ വീണ്ടും ബംഗളൂരു നഗരത്തിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയിരിക്കുകയാണ്. നഗരത്തിലെ സ്കൂളിന് സമീപം പാർക്ക് ചെയ്ത വാഹനത്തിൽ നിന്നുമാണ് വലിയ അളവിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി പോലീസ് നടത്തിയ പട്രോളിംഗിന് ഇടയിലാണ് ചിക്കനായകഹള്ളി പ്രദേശത്ത് സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രാക്ടറിനുള്ളിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിന് സമീപം പാർക്ക് ചെയ്ത രീതിയിലായിരുന്നു ഈ വാഹനം കണ്ടെത്തിയത്.
ഇലക്ട്രിക്കൽ ഡിറ്റണേറ്റുകൾ, ജലാറ്റിൻ സ്റ്റിക്കുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ തുടങ്ങി വലിയ സ്ഫോടക വസ്തു ശേഖരം തന്നെയായിരുന്നു ഈ ട്രാക്ടറിന് ഉള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ട്രാക്ടർ ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം ഒന്നാം തീയതി ആയിരുന്നു ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നത്.
Discussion about this post