മലപ്പുറം; സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽ പ്രതികരിച്ച് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവ്വകലാശാല മുൻ വിസിയുമായ ഡോ. അബ്ദുൾ സലാം. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റേണ്ടതില്ലെന്നും വെള്ളിയാഴ്ച മറ്റെന്തെല്ലാം കാര്യങ്ങൾ നടത്തുന്നുവെന്നും അബ്ദുൾ സലാം പറഞ്ഞു.
ഒരു മത വിഭാഗം മാത്രം അങ്ങനെ ആവശ്യപ്പെടുന്നത് ശരിയല്ല.അങ്ങനത്തെ നിലപാട് ആ മതവിഭാഗത്തെ ഒറ്റപ്പെടുത്തുകയെ ഉള്ളു. എല്ലാ മത വിഭാഗങ്ങളും ഇങ്ങനെ പറയാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും? ഉച്ചക്ക് പള്ളിയിൽ പോകുന്ന സമയം ഒഴികെ മറ്റു സമയങ്ങളിൽ വോട്ടു ചെയ്യാമല്ലോയെന്നും അബ്ദുൾ സലാം പറഞ്ഞു.
പാലക്കാട് പോയത് മോദിയെ കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണെന്നും തന്നെ റോഡ് ഷോയിൽ നിന്നും ഒഴിവാക്കി എന്ന കഥ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു മൂന്നു പേർക്ക് മാത്രമാണ് വാഹനത്തിൽ കയറാൻ അനുമതി ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.








