ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. മാദ്ധ്യമപ്രവർത്തകരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതോടെ മാദ്ധ്യമപ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്.
നിലവിൽ 14 വിഭാഗത്തിൽ പെട്ടവർക്കാണ് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സാധിക്കുക. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർ, സായുധ സേനയിലെ ഉദ്യോഗസ്ഥർ, കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, വിദേശത്ത് ജോലി ചെയ്യുന്ന എംബസി ജീവനക്കാർ, പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാമാണ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ കഴിയുക.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഏപ്രിൽ 19നാണ് തുടക്കം കുറിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post