ജയ്പൂർ: രാജസ്ഥാനിൽ നീറ്റ് ാേച്ചിംഗിന് പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കോട്ടയിലാണ് സംഭവം. പിതാവാണ് പരാതി നൽകിയത്.മദ്ധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയെ മോചിപ്പിക്കണമെങ്കിൽ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടതെന്നാണ് പരാതി.
കോട്ടയിലെ വിജ്ഞാൻ നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പെൺകുട്ടി പഠിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി മകളുമായി സംസാരിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് ഫോണിലേക്ക് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും മോചിപ്പിക്കണമെങ്കിൽ 30 ലക്ഷം നൽകണമെന്ന സന്ദേശവും ലഭിച്ചത്. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അവർ അയച്ചു.’ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേണം തുടരുകയാണ്. വിദ്യാർത്ഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20,000 രൂപ പാരിതോഷികം നൽകുമെന്നും കോട്ട എസ്പി അറിയിച്ചു.
Discussion about this post