തിരുവനന്തപുരം: കാട്ടാക്കടയിൽ വച്ച് ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച് സാമൂഹിക വിരുദ്ധർ. പ്രദേശത്തെ ലഹരി സംഘം ആണ് ആക്രമണത്തിന് പുറകിൽ എന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ കൂടുതൽ വിശദാംശങ്ങൾ കൂടുതൽ അന്വേഷണം നടന്നതിന് ശേഷം മാത്രമേ ലഭ്യമാകൂ എന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിലവിൽ സംഭവത്തിന് രാഷ്ട്രീയ മാനമുണ്ടോ എന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ആ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഇന്നലെ രാത്രി അമ്പലത്തിൻകാല കാഞ്ഞിരവിള ശക്തിവിനായക ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയതായിരുന്നു വിഷ്ണു. ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനായി ബൈക്കിൽ കയറുമ്പോളാണ് ലഹരി സംഘം വിഷ്ണുവിനെ ആക്രമിച്ചത്. ചവിട്ടി വീഴ്ത്തിയതിന് ശേഷം അഞ്ചംഗ സംഘം വിഷ്ണുവിനെ കടന്നാക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരിന്നു.
ടൈൽസിൻ്റെ കൂർത്ത ഭാഗം കൊണ്ടാണ് കുത്തിയത് . നെറ്റിയിലും പുറകിലുമാണ് കുത്തേറ്റത്. പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Discussion about this post