ഹെൻസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. 2023ലെ പോലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത് ഫിൻലാന്റ് ആണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എന്ന പേരിൽ എല്ലാ വർഷവും പുറത്തിറക്കുന്ന റിപ്പോർട്ടിലാണ് ഫിൻലാൻഡ് ഒന്നാമതെത്തിയിരിക്കുന്നത്.
126-ാമത്തെ സ്ഥാനത്താണ് ഇത്തവണ ഇന്ത്യ. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, എന്നീ രാജ്യങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ക്ലോാറിക്ക 12-ാം സ്ഥാനവും കുവൈറ്റ് 13-ാം സ്ഥാനവും നേടിയിട്ടുണ്ട്. അമേരിക്ക 23-ാം സ്ഥാനത്തും ജർമനി 24-ാം സ്ഥാനത്തും ആണ്. 143-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
എല്ലാ വർഷവും മാർച്ച് 20 ലോക സന്തോഷ ദിനത്തിനാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തിറക്കാറുള്ളത്. വ്യക്തികളുടെ ജീവിത നിലവാരം, പ്രതിശീർഷ ജിഡിപി, ജനങ്ങളുടെ ആരോഗ്യം, ആയുർദൈർഘ്യം എന്നിവയെ അടിസ്ഥാനമുക്കിയുള്ളതാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്.
Discussion about this post