ചെന്നൈ: തിരഞ്ഞെടുപ്പിൽ ബിജെപി താമര ചിഹ്നം ഉപയോഗിക്കുന്നത് തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അഹിംസ സോഷ്യലിസ്റ്റ് പാർട്ടി നൽകിയ ഹർജിയാണ് തള്ളിയത്. പാർട്ടി അദ്ധ്യക്ഷൻ ജി രമേഷ് ആണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് അഞ്ജയ് വി ഗംഗാപൂർ വാല, ജസറ്റ്ിസ് ഡി ഭരതചക്രവർത്തി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. താമര ദേശിയ പുഷ്പവും മതപരമായ ചിഹ്നവുമായതിനാൽ തിരഞ്ഞെടുപ്പിന് ചിഹ്നമായി ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു ഹർജിയിലെ വാദം.
പുരാണത്തിൽ താമരയെ പവിത്രമായ പുഷ്പമായി ആണ് കണക്കാക്കുന്നത്. ഹിന്ദു, ബുദ്ധ, ജൈന, സിക്ക് മതങ്ങളിലെല്ലാം താമര മഹത്തായ ഒരു സ്ഥാനം വഹിക്കുന്നു. അതിനാൽ തന്നെ മതപരമായ ചിഹ്നത്തെ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കരുതെന്നാണ് ഹർജിയിൽ വാദിക്കുന്നത്. താമര ചിഹ്നം ബിജെപിയ്ക്ക് നൽകിയതിലൂടെ മറ്റ് പാർട്ടികളോട് വിവേചനം കാണിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
Discussion about this post