ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിലെ ശക്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. നമ്മുടെ പോരാട്ടം ഒരു ‘ശക്തി’ക്കെതിരേയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നും ‘നാരീ ശക്തി’യെ അവഹേളിക്കുന്നതാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഹിന്ദു മതവിശ്വാസത്തിനു മുറിവേൽപിക്കുന്ന, പരസ്പര വൈരം വളർത്തുന്ന പ്രസ്താവനയാണു രാഹുലിന്റേതെന്നു പരാതിയിൽ പറയുന്നു.
രാഹുലിന്റെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. രാഹുലിൻറെ പ്രസ്താവന ശക്തി ദേവതയെ അപമാനിക്കുന്നതാണെന്നും, ഓരോ സ്ത്രീയും അമ്മയും പെങ്ങളും ശക്തിയാണ്, അവരെ എതിർക്കുകയാണ് ഇൻഡി സഖ്യം ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ കുറ്റപ്പെടുത്തൽ
Discussion about this post