ബംഗളൂരു: സ്വകാര്യ നിമിഷങ്ങൾക്കിടയിലും വീടിന്റെ ജനവാതിൽ തുറന്നിടുന്നുവെന്ന് ദമ്പതികൾക്കെതിരെ പരാതി നൽകി യുവതി. ബംഗളൂരു ആവലഹള്ളി ബി.ഡി.എ ലേഔട്ടിൽ താമസിക്കുന്ന 44കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ദമ്പതികളുടെ ബെഡ്‌റൂമിൽനിന്നുള്ള സ്വകാര്യ സംഭാഷണങ്ങളും മറ്റും എപ്പോഴും കേൾക്കുന്നത് തന്റെ വീട്ടിലെ സമാധാനാന്തരീക്ഷം തകർത്തെന്നും പരാതിയിലുണ്ട്.
അയൽക്കാർ എപ്പോഴും ജനറൽ തുറന്നിടുകയാണ്. അടച്ചിടാൻ പറയുമ്പോൾ മോശം ആംഗ്യം കാണിക്കുന്നു. തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമയും ദമ്പതികളെ പിന്തുണക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പരാതിയിൽ ആരോപിക്കുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് ദമ്പതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post