തൃശ്ശൂർ : ഗുരുവായൂരിൽ വച്ച് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. അമല നഗർ സ്വദേശിനിയായ ഷീല എന്ന സ്ത്രീയാണ് മരിച്ചത്.
ബസ് സ്റ്റാൻഡിൽ വച്ച് സ്വകാര്യ ബസ് ഷീലയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുവായൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കൃഷ്ണ എന്ന ബസ്സാണ് അപകടം ഉണ്ടാക്കിയത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം നടന്നത്. ഷീലയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ഗുരുവായൂർ പോലീസ് അറിയിച്ചു.
Discussion about this post