പട്‌ന: നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് തൊഴിലാളി മരിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
ബിഹാറിലെ സുപോളിൽ മാരീചക്ക് സമീപമാണ് സംഭവം. കോശി നദിയുടെ കുറുകെ നിർമ്മിച്ചിരുന്ന പാലമാണ് തകർന്നത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post